Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh Gopi Visited Kotiyur

Kannur

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി കൊ​ട്ടി​യൂ​രിൽ ദ​ർ​ശ​നം ന​ട​ത്തി

കൊ​ട്ടി​യൂ​ർ: കേ​ന്ദ്ര പെ​ട്രോ​ളി​യം, ടൂ​റി​സം മ​ന്ത്രി സു​രേ​ഷ് ഗോ​പി കൊ​ട്ടി​യൂ​ർ മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദ​ർ​ശ​നം ന​ട​ത്തി. മുൻ കേന്ദ്രമന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ അ​മൃ​ത ഉ​ണ്ണി​കൃ​ഷ്ണ​നുംഅദ്ദേഹ ത്തോ​ടൊ​പ്പം കൊ​ട്ടി​യൂ​ർ ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ, ത​നി​ക്ക് കൊ​ട്ടി​യൂ​രി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള വി​ഷ​മം അ​മൃ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് മ​ന്ത്രി ത​ന്‍റെ കൊ​ട്ടി​യൂ​ർ ദ​ർ​ശ​ന സ​മ​യ​ത്ത് അ​മൃ​ത​യെ ഒ​പ്പം കൂ​ട്ടി​യ​ത്.

അ​വ​ധിദി​നം അ​ല്ലാ​തി​രു​ന്നി​ട്ടും ഇ​ന്ന​ലേ​യും വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ നി​ർ​മാ​ല്യം നീ​ക്കി 36 കു​ടം അ​ഭി​ഷേ​കം, ഉ​ഷപൂ​ജ ,സ്വ​ർ​ണക്കു​ടം, വെ​ള്ളി​ക്കുടം സ​മ​ർ​പ്പ​ണം, പ​ന്തീ​ര​ടി പൂ​ജ, ഉ​ച്ചശീ​വേ​ലി, ആ​യി​രം​കു​ടു അ​ഭി​ഷേ​കം എ​ന്നി​വ​യും വ്യാ​ഴാ​ഴ്ച ന​ട​ന്നു. ഇ​ന്ന​ലെയും ഇതര​സം​സ്ഥാ​നങ്ങളിലെ ഭ​ക്ത​ജ​ന​ങ്ങ​ൾ ആ​യി​രു​ന്നു കൂ​ടു​ത​ലും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

Latest News

Corehub Up